ദേശീയോദ്ഗ്രഥന പെയിൻറിംഗ് , ഉപന്യാസ മത്സരങ്ങൾ നടത്തി
ജി.എച്ച്.എസ്.എസ് സൗത്ത് തൃക്കരിപ്പൂർ സ്കൗട്ട് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥികൾ തങ്ങളുടെ നിർദ്ദിഷ്ട പ്രോജക്ടിന്റെ ഭാഗമായി ദേശീയോദ്ഗ്രഥനമെന്ന വിഷയത്തിൽ തൃക്കരിപ്പൂർ, പടന്ന പഞ്ചായത്തിലെ ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് പെയിൻറിംഗ് ഉപന്യാസ മത്സരങ്ങൾ നടത്തി. ഹയർസെക്കണ്ടറി വിഭാഗം ചിത്രരചനയിൽ അഖിൽ വേണു, ഹൈസ്കൂൾ വിഭാഗത്തിൽ ഹർഷ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉപന്യാസ മത്സരത്തിൽ യഥാക്രമം അഞ്ജന, സാന്ദ്ര എന്നിവർ ഒന്നാമതെത്തി.

No comments:
Post a Comment