Tree Plantation Drive

വൃക്ഷ തൈ നട്ട് സ്കൗട്ട് വിദ്യാർഥികൾ മാതൃകയായി



സൗത്ത് തൃക്കരിപ്പൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് യൂണിറ്റിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ഇ ളമ്പച്ചി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കിഴക്കു വശത്തുള്ള പഞ്ചായത്തു ഭൂമിയിൽ പ്രിൻസിപ്പൽ ബാലകൃഷ്ണൻ മാസ്റ്റർ, സ്കൗട്ട് മാസ്റ്റർ മുഹമ്മദ് അക്രം എന്നിവരുടെ നേതൃത്വത്തിൽ 26/08/16 വെള്ളിയാഴ്ച  "സിങ്കപ്പൂർ വരിക്ക" ഇനത്തിൽ  പെട്ട പ്ലാവിൻ  തൈകൾ വച്ചുപിടിപ്പിച്ചു. പടന്നക്കാട് കാർഷിക കോളേജ് ഫാം മാനേജർ സുരേന്ദ്രൻ വിദ്യാർത്ഥികൾക് ആവശ്യമായ വിദഗ്ധ നിർദേശങ്ങൾ നൽകി. പതിനാറു അംഗങ്ങളുള്ള ഒന്നാം   വർഷ സ്കൗട്ട് വിദ്യാർത്ഥികൾ ഓരോരുത്തരും ഓരോ മരം ഭൂമിക്കു നൽകി, അതിനെ പരിപാലിച്ചു  ആഗോള താപനം കുറക്കാൻ ശ്രമിക്കുക എന്നൊരു മഹത്തായ ലക്‌ഷ്യം മുൻ നിർത്തിയുള്ള ഈ പ്രവർത്തിക്കു വാർഡിലെ  തൊഴിലുറപ്പു ജീവനക്കാരുടെയും സഹകരണമുണ്ടായിരുന്നു.

പടന്നക്കാട് കാർഷിക കോളേജ് ഫാം മാനേജർ സുരേന്ദ്രൻ വിദ്യാർത്ഥികളോട് വനവൽക്കരണത്തിൻറെ ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നു.

No comments:

Post a Comment