Notices

പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി 2017  ജൂൺ 5 തിങ്കളാഴ്‌ച ഉച്ചക്ക് 2 മണിക്ക് "നട്ടാൽ പോര, പരിചരണവും വേണം" എന്ന പേരിൽ ഒരു പരിപാടി നടത്താൻ തീരുമാനിച്ചു.


 2016 നവംബർ 25,26,27 തീയ്യതികളിൽ യൂണിറ്റ് ക്യാമ്പ് നടത്താൻ തീരുമാനിച്ചു  (14 /11/2016) 




അറിയിപ്പ്  (11/11/2016)

ഈ സ്കൂളിലെ സ്കൗട്ട് യൂണിറ്റിൽ അംഗമായിട്ടുള്ള മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കളുടെ ഒരു പ്രധാനപ്പെട്ട യോഗം 14/11/16 തിങ്കളാഴ്ചവൈകുന്നേരം  4 മണിക്ക് ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. ആയതിനാൽ മുഴുവൻ സ്കൗട്ട് അംഗങ്ങളും തങ്ങളുടെ രക്ഷിതാക്കളെ യാതൊരു  ഉപേക്ഷയും കൂടാതെ  ഈ യോഗത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്



മുഹമ്മദ് അക്രം എം
സ്കൗട്ട് മാസ്റ്റർ
ഇളമ്പച്ചി                                                                          ഗവ. ഹയർ സെക്കണ്ടറി സ്കൂൾ
11/11/16                                                                               സൗത്ത് തൃക്കരിപ്പൂർ


ദേശീയോദ്‌ഗ്രഥന പെയിൻറിംഗ്, ഉപന്യാസ മത്സരങ്ങൾ (10/11/2016)
ജി എച്ച് എസ് എസ്  ഇളമ്പച്ചി സ്‌കൂളിലെ സ്കൗട്ട് യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി  തലത്തിലെ വിദ്യാർത്ഥികൾക്ക് ദേശീയോദ്ഗ്രഥന പെയിന്റിംഗ്, ഉപന്യാസ മത്സരങ്ങൾ 14.11.2016  തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ള സ്കൂളുകൾ പ്രിൻസിപ്പാളുമായി ബന്ധപ്പെടുക.



No comments:

Post a Comment