Annual Camp 2017-18



Flag Ceremony
2017-18 അധ്യയന വർഷത്തെ വാർഷിക ക്യാമ്പ് ഇളമ്പച്ചി സ്കൂളിൽ വച്ച് നടന്നു.
നവംബർ 3 വെള്ളിയാഴ്ച വൈകിട്ട് 4:30ന് ആരംഭിച്ച ക്യാമ്പ്, നവംബർ 5 ഞായറാഴ്ച രാവിലെ 10 മണിക്ക് അവസാനിച്ചു.

ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുന്ന സ്കൂൾ പ്രിൻസിപ്പാൾ സ്നേഹലത ടീച്ചർ 
നവംബർ 4 ശനിയാഴ്ച രാവിലെ എഴുന്നേറ്റ് BP Six Exercises ചെയ്യുന്ന സ്കൗട്ട് വിദ്യാർത്ഥികൾ 

ശനിയാഴ്ച രാവിലെ ഇൻസ്‌പെക്ഷൻ നടത്തുന്ന സ്കൗട്ട് മാസ്റ്റർ 
സ്കൗട്ട് വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷകളെക്കുറിച്ച് ക്ലാസ് എടുക്കുന്ന PT തമ്പാൻ മാസ്റ്റർ 


 സ്കൗട്ട് വിദ്യാർത്ഥികൾ മുൻപ് നട്ട്‌ വളർത്തിയ മരങ്ങൾക്ക് പരിചരണം നൽകാനായി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സ്കൗട്ട് വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങി. പെട്ടെന്നുണ്ടായ മഴ അല്പം ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും ചെയ്യാനുദ്ദേശിച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 

ദുരന്ത നിവാരണത്തെക്കുറിച്ചറിയാൻ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ ഒരു സന്ദർശനം

അഗ്നിശമന ഉപാധികൾ സ്കൗട്ട് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി തരുന്ന ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഉദ്യോഗസ്ഥർ 

പാചകവാതക സിലിണ്ടറിന് തീ പിടിച്ചാൽ എടുക്കേണ്ട നടപടികൾ മനസിലാക്കുന്ന സ്കൗട്ട് വിദ്യാർത്ഥികൾ.
തീയണക്കാനുള്ള ഉപകരണങ്ങൾ പരിചയപ്പെടുത്താൻ തയ്യാറാക്കുന്ന ഫയർ ആൻഡ് റെസ്ക്യൂ സെർവീസസ് ഉദ്യോഗസ്ഥൻ.

Unit Camp 2016-17

ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് വിദ്യാർത്ഥികളുടെ ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു 

ഇളമ്പച്ചി: ജിഎച്ച്എസ്എസ്  സൗത്ത് തൃക്കരിപ്പൂർ ഹയർ സെക്കണ്ടറി യൂണിറ്റിൻറെ
2016-17 വർഷത്തെ ക്യാമ്പ് തൃക്കരിപ്പൂർ പഞ്ചായത്ത് വാർഡ് മെമ്പർ
ശ്രീ.വിനോദ് ടി.വി വൈകുന്നേരം 4.30ന് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ
ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് ബ്ലോഗ് പ്രകാശനവും നടന്നു.

സ്വാഗതം:     പി. ബാലകൃഷ്ണൻ, പ്രിൻസിപ്പൽ

അധ്യക്ഷൻ:  കെ. രവി, പി.ടി.എ പ്രസിഡണ്ട്

ബ്ലോഗ് പ്രകാശനം: കെ. രത്നാകരൻ നായർ, അസി. സ്റ്റേറ്റ് കമ്മിഷണർ,
കെ.എസ്.ബി.എസ്.ജി
ആശംസ:    രേണുകാ ദേവി, ഹെഡ് മിസ്ട്രസ്, ജി.എച്ച്. എച്ച്.എസ്.സൗത്ത് തൃ ക്കരിപ്പൂർ
                                     നാരായണൻ പി കെ., സീനിയർ അസിസ്റ്റൻറ് എച്ച്എസ്എസ്  
                                     സിറാജുദ്ധീൻ,  സ്റ്റാഫ് സെക്രട്ടറി, ഹൈസ്കൂൾ വിഭാഗം
                                     ഡോ. എം.വി. ലളിതാംബിക,  വൈസ് പ്രസിഡന്റ്,   
                                     കെ.എസ്.ബി.എസ്.ജി., ചെറുവത്തൂർ എൽ.എ

Unit Camp

ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് വിദ്യാർത്ഥികളുടെ ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു 

ഇളമ്പച്ചി: ജിഎച്ച്എസ്എസ്  സൗത്ത് തൃക്കരിപ്പൂർ ഹയർ സെക്കണ്ടറി യൂണിറ്റിൻറെ
2016-17 വർഷത്തെ ക്യാമ്പ് തൃക്കരിപ്പൂർ പഞ്ചായത്ത് വാർഡ് മെമ്പർ
ശ്രീ.വിനോദ് ടി.വി വൈകുന്നേരം 4.30ന് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ
ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് ബ്ലോഗ് പ്രകാശനവും നടന്നു.

സ്വാഗതം:     പി. ബാലകൃഷ്ണൻ, പ്രിൻസിപ്പൽ

അധ്യക്ഷൻ:  കെ. രവി, പി.ടി.എ പ്രസിഡണ്ട്

ബ്ലോഗ് പ്രകാശനം: കെ. രത്നാകരൻ നായർ, അസി. സ്റ്റേറ്റ് കമ്മിഷണർ,

കെ.എസ്.ബി.എസ്.ജി

ആശംസ:     രേണുകാദേവി, ഹെഡ്മിസ്ട്രസ്, ജിഎച്ച്എസ്സ്.സൗത്ത് തൃക്കരിപ്പൂർ            
 നാരായണൻ പി കെ., സീനിയർ അസിസ്റ്റൻറ് എച്ച്എസ്എസ്  

                                     സിറാജുദ്ധീൻ,  സ്റ്റാഫ് സെക്രട്ടറി, ഹൈസ്കൂൾ വിഭാഗം

                                     ഡോ. എം.വി. ലളിതാംബിക,  വൈസ് പ്രസിഡന്റ്,   
                                     കെ.എസ്.ബി.എസ്.ജി., ചെറുവത്തൂർ എൽ.എ

Palliative Care

സാന്ത്വന ഹസ്തവുമായി ജി.എച്ച്.എസ് .എസ്,സൗത്ത് തൃക്കരിപ്പൂർ സ്കൗട് വിദ്യാർഥികൾ


 ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, സൗത്ത് ത്രിക്കരിപ്പൂറിലെ  സ്കൗട് വിദ്യാർഥികൾ തൃക്കരിപ്പൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കൂടെ രോഗികളുടെ വീടുകളിലെത്തി അവശരായ രോഗികൾക്ക് സാന്ത്വനമേകുന്നു. സ്കൗട് പ്രവർത്തനത്തിൻറെ  ഭാഗമായി രണ്ടാം വർഷ സ്കൗട്ട് വിദ്യാർഥികൾക്ക് ഈ ദൗത്യം നിർവഹിക്കേണ്ടതുണ്ട്. ഒരു ദിവസം 3 വിദ്യാർത്ഥികൾ വീതമാണ് അവശരായ രോഗികളെ സഹായിക്കാനെത്തുന്നത്.

Essay writing & Painting Competetion

ദേശീയോദ്ഗ്രഥന പെയിൻറിംഗ് , ഉപന്യാസ മത്സരങ്ങൾ നടത്തി 
       
ജി.എച്ച്.എസ്‌.എസ്‌ സൗത്ത് തൃക്കരിപ്പൂർ സ്കൗട്ട് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥികൾ തങ്ങളുടെ നിർദ്ദിഷ്ട പ്രോജക്ടിന്റെ ഭാഗമായി ദേശീയോദ്ഗ്രഥനമെന്ന  വിഷയത്തിൽ തൃക്കരിപ്പൂർ, പടന്ന പഞ്ചായത്തിലെ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് പെയിൻറിംഗ് ഉപന്യാസ മത്സരങ്ങൾ നടത്തി. ഹയർസെക്കണ്ടറി വിഭാഗം ചിത്രരചനയിൽ അഖിൽ വേണു, ഹൈസ്‌കൂൾ വിഭാഗത്തിൽ ഹർഷ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉപന്യാസ മത്സരത്തിൽ യഥാക്രമം അഞ്ജന, സാന്ദ്ര എന്നിവർ ഒന്നാമതെത്തി.

Anti-narcotics

 ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് പരമ്പര ആരംഭിച്ചു. (10/11/2016)


എളമ്പച്ചി: എളമ്പച്ചി ഗവൺമെൻറ് ഹയർ സെക്കണ്ടറി  സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട്  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായുള്ള ലഹരി വിരുദ്ധ ക്ലാസ്സ് പരമ്പര ആരംഭിച്ചു.  ഇന്നലെ (10/11/16 ന്) +2 കോമേഴ്‌സ് വിദ്യാർത്ഥികൾക്കായിരുന്നു ക്ലാസ്. സംസ്ഥാന എക്സൈസ്  വകുപ്പിലെ  പ്രിവൻറ്റീവ് ഓഫീസർ ശ്രീ. രഘുനാഥനാണ്  ക്ലാസ് കൈകാര്യം  ചെയ്തത്.  വിദ്യാർത്ഥികൾ ലഹരി മാഫിയയുടെ കെണിയിൽ അകപ്പെടുന്നത് തടയുക എന്ന ലക്ഷ്യവുമായി നടത്തപ്പെടുന്ന ഈ ക്ലാസ് പരമ്പര ഹയർ സെക്കന്ററിയിലെ ഓരോ ക്ലാസ്സിനും 2 മണിക്കൂർ  ദൈർഘ്യത്തിലാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്